“ഷമ്മി” യെന്ന കഥാപാത്രം “Personality Disorder” എന്ന രോഗത്തിനടിമയാവാം എന്ന ഒരു ഡോക്ടറുടെ കുറിപ്പ് വായിച്ചപ്പോൾ എന്റെ മനസ്സിൽ തോന്നിയ കാര്യങ്ങൾ താഴെ കുറിയ്ക്കുന്നു!!!

വളരെ ചുരുക്കം രംഗങ്ങളിലാണെൻകിലും ഷമ്മിയെ ഒരു മാനസിക വൈകല്യമുള്ള ആളായി ചിത്രീകരിച്ചത് കുമ്പളങ്ങി ടീമിന്റെ ചുരുങ്ങിയ അപാകതകളിലൊന്നായാണ് എനിയ്ക്ക് തോന്നുന്നത് .
ബാല്യകാലത്തിലെ ആഖാതങ്ങളാൽ സൈക്കോപാത്തായ ഒരാളാണോ ഷമ്മി ?
അറിഞ്ഞും അറിയാതെയും “Male chauvinism” എന്ന വിഷം ..പല അളവുകളിലായി ഉള്ളിൽ പേറുന്ന, ഒരു ടിപ്പിക്കൽ ആണിന്റെയുള്ളിൽ അവൻ പൊലുമറിയാതെ ഉറങ്ങികിടക്കുന്ന insecurity യുടെ പ്രതീകമാണ് ഷമ്മി.
ഭൂരിഭാഗം ആണുങ്ങളുടെയുള്ളിലും ഒരു ഷമ്മിയുണ്ട് .ആത്മവിശ്വാസക്കുറവാണ് അവന്റെ വൈകല്യം.ആത്മവിശ്വാസം കുറയുന്തോറും
ഷമ്മി വയലന്റ് ആയിക്കൊണ്ടിരിയ്ക്കും.
“മോളേ” എന്നു വിളിയ്ക്കുമ്പോൾ താനൊരു നല്ല ഭർത്താവായെന്നും, അമ്മയോട് അമിതവിനയം കാണിയ്ക്കുമ്പോൾ ഒരു നല്ല മരുമകനായെന്നും അയാൾ സ്വയം വിശ്വസിയ്ക്കുന്നു .
സ്വയം Perfect ആയോയെന്നു ഉറപ്പുവരുത്താൻ ഒട്ടുമിക്ക ആണുങ്ങളുടെയുള്ളിലും ഒരു checklist കാണും.
പലർക്കും അത് പല രീതിയ്ക്കാവും .
‌ഞാൻ നന്നായി സമ്പാദിച്ച് വീട് നോക്കുന്നുണ്ടല്ലോ?
‌ഭാര്യയെ ജോലിയ്ക്ക് വിടുന്നുണ്ടല്ലോ ?
‌ഭാര്യക്ക് ഇഷ്ടമുള്ള വസ്ത്രം ധരിയ്ക്കാൻ അനുവാദം കൊടുത്തിട്ടുണ്ടല്ലോ ?
ഇങ്ങിനെ പലതും.
സ്വന്തം checklist പൂർത്തിയാകുന്നതോടെ താനൊരു വിശാലമനസ്സിനുടമയായി എന്നയാൾ വിശ്വസിയ്ക്കുന്നു .
ഇത്രയും നല്ലവനായ,മോഡേണായ ,കുടുംബത്തെ സ്നേഹിയ്ക്കുന്ന എന്നെ പോലൊരു പാവത്തെ ഒരു വാക്കുകൊണ്ടെൻകിലും കുത്തിനോവിയ്ക്കാൻ നീ ആരാടീ !!! എന്നും പറഞ്ഞാണ് ഇവർ യുദ്ദം തുടങ്ങുന്നത് .എതിർത്തു കൊണ്ടുള്ള ഒരു വാക്കുപൊലും അവർക്ക് അസ്സഹനീയമാണ് .
ഇങ്ങിനെയുള്ള പാവങ്ങളും നല്ലവരുമായ ചേട്ടൻമാരാണ് സ്ത്രീകളെ ശാരീരികമായി ഉപദ്രവിച്ച് തന്റെ ഈഗോ സാറ്റിസ്ഫൈ ചെയ്യാൻ ശ്രമിയ്ക്കാറുള്ളത് .
ശാരീരിക ഉപദ്രവം ഇല്ല എന്ന ഒരു കാരണത്താൽ ഒരാൽ ഷമ്മിയല്ലാതാകുന്നില്ല എന്നും ഓർമിപ്പിക്കുന്നു.
ഇങ്ങനെയുള്ളവരെ മാനസിക രോഗിയെന്ന് വിളിയ്ക്കുന്നതിൽ തെറ്റില്ല.പക്ഷേ അങ്ങിനെ നോക്കിയാൽ ലോകമൊരു ഭ്രാന്താലയമെന്ന് പറയേണ്ടിവരും.
ഉറങ്ങിക്കെടക്കുന്നവനെ ഉണർത്താം ,ഉറക്കം നടിയ്ക്കുന്നവനെ ഉണർത്താൻ പറ്റില്ലായെന്നു പറയുന്നതു പൊലെ.
ചെയ്യുന്ന തെറ്റുകൾ സ്വയം തിരിച്ചറിയാതെ “ആധിപത്യം സ്ഥാപിയ്ക്കുക” എന്നത് തങ്ങളുടെ ജന്മാവകാശമായി കരുതുന്നവരെ ഒരിയ്ക്കലും തിരുത്താനാവില്ല.
ഇതൊക്കെ നാട്ടുനടപ്പാണെന്നറിയില്ലേ ????എന്നാണ് ഇവരുടെ ഭാവം.
സ്നേഹത്തൊടെ അമ്മയ്ക്ക് ചോറു വിളമ്പിക്കൊടുക്കുന്ന ഷമ്മിയുടെ ഉള്ളിലെ ലക്ഷ്യം ഒത്തനടുക്ക് കാരണവരായി നെഞ്ചുംവിരിച്ച് ഇരിയ്ക്കാനാണ്.
പുറത്തുനിന്ന് നോക്കുമ്പോൾ എന്ത് തംഗപ്പെട്ട പയ്യൻ ???
അമ്മായിയമ്മയ്ക്ക് ഒപ്പമിരുന്ന് വിളമ്പിക്കൊടുക്കുന്നവൻ .
ഭാര്യയുടെ അനുജത്തിയെ സ്വന്തം സഹോദരിയായി സ്നേഹിയ്ക്കുന്നവൻ.
ഇനിമുതൽ എല്ലാവരും ഒരിമിച്ചിരുന്ന് ഭക്ഷണം കഴിച്ചാൽ മതിയെന്നും ഇവിടെയങ്ങിനെ ഏറ്റ കുറച്ചിലുകളില്ലെന്നും പറയുന്ന ഒരു മോഡേൺ ഫാമിലി കാരണവർ.
ഇങ്ങനെയുള്ളവൻമാർ കാരണമാണ് ജീവിതത്തിലെ ബുദ്ധിമുട്ടുകളെ പറ്റി പെൺകുട്ടികൾ തുറന്നു പറയുമ്പോൾ പോലും സ്വന്തം വീട്ടുകാർക്കു പോലും സത്യാവസ്ഥ മനസ്സിലാവാത്തത്.
ഒരു സ്കൂൾ പ്രിൻസിപ്പാളിന്റെ ധ്രാഷ്ഠ്യത്തോടെ കുടുംബത്തിലെ എല്ലാവർക്കും permission letter ഒപ്പിട്ടു കൊടുക്കുന്നതിനപ്പുറം ഒരു വ്യക്തിയെന്ന നിലയിൽ മറ്റുള്ളവരെ ബഹുമാനിയ്ക്കാൻ പഠിയ്ക്കുന്നതെന്നോ അന്ന് മാത്രമേ ആർത്തിയൊടെ മറ്റുള്ളവരിൽ നിന്നും പിടിച്ചു വാങ്ങുന്ന “ബഹുമാനം” യഥാർഥമായി അവർക്ക് ലഭിയ്ക്കു.
അപ്പോൾ മാത്രമാണ് താനൊരു “Complete Man”ആകുന്നതെന്ന് ഷമ്മിമാർ തിരിച്ചറിയുന്നില്ല.
കുഞ്ഞുന്നാളിലെ ആഖാതങ്ങളുടെയും മാനസികരൊഗിയെന്ന ലേബലിന്റെയും മറവിൽ ഷമ്മിയെ ഒളിപ്പിക്കാതിരിയ്ക്കുന്നതല്ലേ നല്ലത് ??
കുമ്പളങ്ങിയിൽ റിയലിസ്റ്റിക്കായ മറ്റു കഥാപാത്രങ്ങൾക്കു നടുവിൽ നാടകീയമായി തോന്നുക ഷമ്മിയുടെ കഥാപാത്രം മാത്രമാണ്.
അതെന്തുകൊണ്ടെന്നാൽ ഷമ്മി ഒരൊറ്റ കഥാപാത്രമല്ല .ഒരുപാട് ആൺസ്വഭാവങ്ങളെ black humour റിലൂടെ വിളിച്ചു പറയാൻ ശ്യാം പുഷ്കർ തിരഞ്ഞെടുത്ത ഒരു മാർഗം മാത്രമാണയാൾ.
“സജി”യിലും ,”ബോബി”യിലും ,”ബോണി”യിലും “ഫ്രാൻകി”യിലും ഒക്കെ ഷമ്മിയുണ്ട് .
വിവാഹം കഴിഞ്ഞ് വർഷങ്ങൾക്കുശേഷം ബോബിയ്ക്കുള്ളിലെ “ഷമ്മി ” ബേബിമോളെ കയ്യും കാലുംകെട്ടി കട്ടിലിന്റെയടിയിൽ ഇടില്ലെന്നാരു കണ്ടു.
അതുകൊണ്ടവനെ രോഗത്തിന്റെ മറവിൽ രക്ഷപെടാൻ അനുവദിക്കാതിരിയ്ക്കുക.
ഫ്രാൻകി വിരിച്ച വലയ്ക്കുള്ളിൽ തിരിച്ചറിവ് വരുന്നത് വരെ അവൻ ശ്വാസം മുട്ടി കിടക്കട്ടെ .

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s