Nine !!! മലയാളം മൂവി റിവ്യൂ

അന്യഗ്രഹത്തിൽ നിന്നൊരു വാൽ നക്ഷത്രം ഭൂമിയെ കടന്നുപോകുന്നു.അതിന്റെ കാന്തികതരംഗങ്ങൾ കാരണം ഭൂമിയിലെ ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം നിശ്ചലമാകുന്നു.ഫോണും വൈദ്യുതി ഉപകരണങ്ങളുമൊന്നുമില്ലാതെ 9 ദിവസങ്ങൾ.
ഇതിനെ പറ്റി വിശദമായൊരു ഫീച്ചർ തയ്യാറാക്കാനായി ആസ്ട്രോ ഫിസിസ്റ്റായ ആൽബേർട്ട് തന്റെ മകൻ ആദത്തോടും മറ്റു ടീം മേറ്റ്സിനോടുമൊപ്പം ഹിമാലയത്തിലേയ്ക്ക് പൊകുന്നു .
എന്തായിരിയ്ക്കും ഈ സിനിമയിലൂടെ അവർ പറയാനാഗ്രഹിക്കുന്നത്?ശരിയ്ക്കുമുള്ള purpose എന്തായിരിയ്ക്കും ?
പ്രളയം വെല്ലുവിളിച്ചപ്പോൾ ജാതിയും മതവും രാഷ്ട്രീയവുമൊക്കെ മറന്നു നമ്മൾ ഒറ്റക്കെട്ടായി പൊരുതിയില്ലെ !!
ഗുരുതരമായതും ഭയപ്പെടുത്തുന്നതുമായ ഒരു പ്രശ്നത്തെ ഒരു സമൂഹം ഒരുമിച്ചു നേരിടുമ്പോൾ അവിടെ ഉടലെടുക്കാൻ സാധ്യതയുള്ള മാനവികതയും ബന്ധങ്ങളും.
ഇതിലൂടെയാവും പടം മുന്നോട്ടു പോവുകയെന്നാണ് ആദ്യം കരുതിയത് .
പിന്നെ തോന്നി നമുക്ക് പരിചിതമല്ലാത്ത ഒരു സയൻസ് ഫിക്ഷൻ പരിചയപ്പെടുത്താനുള്ള ശ്രമമാണെന്ന്.
സിനിമ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലായി ആകെ കയ്യിലുള്ള മുതൽക്കൂട്ട് തരക്കേടില്ലാത്ത ഒരു ക്ലൈമാക്സ് മാത്രമാണെന്ന്. അതിലേയ്ക്ക് എങ്ങിനെയെൻകിലും എത്തിപ്പെടാനുള്ള ഓട്ടപ്പാച്ചിൽ മാത്രമാണ് അതുവരെയുള്ള സീനുകൾ.Bipolar disorder ബാധിയ്ക്കുന്ന എത്രാമത്തെ പ്രേതമാണിതെന്ന് വല്ല പിടിയുമുണ്ടോ ??
ഫാന്റസിയോ ,റിയാലിറ്റിയോ ,സയൻസ് ഫിക്ഷനോ എന്തുമാവട്ടെ , കാണികളെ മുഷിപ്പിക്കാതെ രണ്ടര മണിയ്ക്കൂർ കൊണ്ടു പൊവുക എന്നത് പ്രധാനമാണ്. കഥാപാത്രങ്ങൾക്കിടയിലെ ബന്ധങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നതെൻകിൽ അവരുടെ സന്തോഷവും ദുഖവും ഭയവുമെല്ലാം ഉറപ്പായും നമുക്ക് കണക്റ്റ് ചെയ്യാൻ പറ്റണം.
സിനിമ കണ്ടു മടങ്ങുമ്പൊഴും ആൽബർട്ട് എന്ന നായക കഥാപാത്രം എനിയ്ക്കൊരു അപരിചിതൻ മാത്രമാണ്.
ആൽബേർട്ടും മകനുമായുള്ള ബന്ധമാണെൻകിലോ സിനിമയേക്കാൾ വല്ല്യ mysteryയാണ്.
പ്രാണനേക്കാൾ സ്നേഹിച്ച ഭാര്യയുടെ ജീവനെടുത്തുകൊണ്ട് ഭൂമിയിലേയ്ക്കു വന്ന മകനോട് ഉള്ളിന്റെയുള്ളിലുള്ള ദേഷ്യമാണ് പടത്തിന്റെ മെയിൻ ട്വിസ്റ്റായി പിന്നീട് മാറുന്നത്.
ഭാര്യയെ പിരിഞ്ഞ ആൽബേർട്ടിന്റെ വേദന ഒരു നിമിഷം പോലും ഒരു പ്രക്ഷകയെന്ന നിലയിൽ എന്നെ അലട്ടിയില്ല.
എല്ലാ കഥാപാത്രങ്ങളും തികച്ചും അപരിചിതർ മാത്രം .
ചുരുക്കത്തിൽ പറഞ്ഞാൽ അവർ ഒരു കഥയിങ്ങു പറയും.
അതെന്താ ഇങ്ങിനെ?ഇതെന്താ അങ്ങിനെ ?അയാളെന്താ അങ്ങിനെ ചെയ്തത്? തുടങ്ങിയ ഒന്നിനെ പറ്റിയും ആലോചിയ്ക്കയേ അരുത്.
കാരണം കഥ പറയുന്നവർക്കു തന്നെ അത് വല്ല്യ പിടിയില്ല.
മണിച്ചിത്രത്താഴ് എന്ന സിനിമയിലെ “വരുവാനില്ലാരുമീ ..” എന്ന പാട്ടിലുള്ള ഒരു രംഗമോർത്തുപോയി.അച്ഛനും അമ്മയും വരുന്നതും നോക്കി വീട്ടുപടിയ്ക്കൽ കണ്ണുനട്ടിരിയ്ക്കുന്ന കൊച്ചു ഗംഗ.
വർഷങ്ങൾ പിന്നിട്ട് വന്ന രോഗത്തിന്റെ അടിത്തറയായതെന്താണെന്ന് വളരെ സിംബിളായി നമ്മൾ കണ്ടു മനസ്സിലാക്കിയ ഒരു സീൻ.പടമിറങ്ങി 25 വർഷങ്ങൾക്കു ശേഷവും മനസ്സിൽ നിന്നു മായാതെ നിൽക്കുന്ന ഈ രംഗങ്ങളുടെ ആഴമെത്രത്തോളമായിരിയ്ക്കും.
കൊച്ചു ഗംഗയുടെ നൊൻബരം.
നകുലൻ എന്ന ഭർത്താവ്, നകുലൻ എന്ന സുഹൃത്ത്.
സണ്ണിയെന്ന വ്യക്തി,സൈക്യാട്രിസ്റ്റ്,സുഹൃത്ത്.
ഒരുപാട് ലെയറുകളുള്ള ഈ കഥാപാത്രങ്ങളൊക്കയും ഇന്നും എല്ലാ വ്യക്തതയോടും കൂടെ മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു .
ഇങ്ങിനെയാവണ്ടെ സിനിമ?
ജെനൂസ് മുഹമ്മദ് മലയാളത്തിന്റെ Christopher Nolan ആണെന്നും ,9 എന്ന സിനിമ മലയാള സിനിമയെ അടുത്ത ലെവലിലേയ്ക്കു കൊണ്ടു പോയെന്നും കമന്റുകൾ കേട്ടാണ് ഞാൻ സിനിമ കാണാൻ പൊയത്.
തെറ്റായ പ്രചോദനങ്ങൾ നല്ല കഴിവുകളെ കൊന്നുകളയാൻ തക്ക കെൽപ്പുള്ളവയാണെന്ന് ഓർക്കുക.
ഹോളിവുഡ് സിനിമകളെ മാതൃകയാക്കേണ്ടത് നവീന സാംഗേതിക വിദ്യകളകൾ ഉപയോഗിക്കുന്നതിലും വൈവിധ്യമായ ആശയങ്ങൾ കൊണ്ടുവരുന്നതിലുമാണ്.
അല്ലാതെ നായകൻ ഇരിയ്ക്കുന്നതും,മിണ്ടുന്നതും,വസ്ത്രം ധരിയ്ക്കുന്നതും ഹൊളിവുഡ് കഥാപാത്രങ്ങളെ പൊലെയാവണമെന്നില്ല.
ഇതിപ്പൊ ഇവിടെ അതുമാത്രമായി പോയി.
മുൻപരിചയമില്ലാത്ത ഒരു വല്ല്യ വീട്ടിൽ ഏതോ ഒരറ്റത്തുള്ള മുറിയിൽ ആരെൻകിലും സ്വന്തം കുഞ്ഞിനെ രാത്രി ഒറ്റയ്ക്ക് കിടത്തിയിട്ട് പോകുമോ ?
ഒരുപാട് ഇംഗ്ളീഷ് ഹൊറർ സിനിമകളിൽ കണ്ടിട്ടുള്ള ഈ രംഗം അതേപടി പകർത്തേണ്ട കാര്യമെന്താണ് ?
It’s truly immature .
ഇതേ ജോണറിലൂള്ള പ്രഥ്വിരാജിന്റെ മറ്റു സിനിമകളിലും ഇതു പ്രകടമാണ് .
“ആദം ജോൺ” എന്ന സിനിമയിൽ Scotlandൽ താമസമാക്കിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഭാവന,നരേയ്ൻ ,ലെന തുടങ്ങിയവരൊക്കെയും നമുക്കറിയാവുന്ന ഏതൊക്കെയോ ആളുകളെ പോലെ സംസാരിയ്ക്കുമ്പോൾ.
നാട്ടിൽ പ്ലാന്ററായ,വിസിററ്റിംഗ് വിസയ്ക്ക് Scotlandൽ എത്തിയ പ്രഥ്വിരാജിന്റെ കഥാപാത്രം മാത്രം മലയാളത്തിൽ സംസാരിയക്കാൻ അറിയാവുന്ന ഒരു അന്യ രാജ്യക്കാരനെ ഓർമിപ്പിക്കുന്നു.
കോട്ടൊക്കെയിട്ട് ,അധികം സംസാരിയ്ക്കാത്ത, ബുദ്ധിരാക്ഷസനായ ഒരു rough n tough നായക സംകൽപ്പത്തിൽ അടിയുറച്ച് വിശ്വസിയ്ക്കുന്നയാളാണദ്ദേഹമെന്നു തോന്നുന്നു.ഈ ഒരു ഇമേയ്ജ് വിട്ടുകളിയ്ക്കാൻ പുള്ളിയ്ക്ക് വല്ലാത്ത മടിയാണ്.
കിട്ടുന്ന കഥാപാത്രങ്ങൾ എതെൻകിലും വിധേന ഈ പോർട്രേയിൽ കൊണ്ടു വരാൻ അദ്ദേഹം ശ്രമിക്കാറുമുണ്ട് .
ഷൂട്ടിംഗ് രാജ്യത്തിന് പുറത്താണെൻകിൽ പിന്നെ പറയേം വേണ്ട.
പ്രഥ്വി നല്ല സിനികളെ സ്നേഹിയ്ക്കുന്ന ഒരാളായി തോന്നിയിട്ടുണ്ട് .ഒരു നല്ല നടനാവശ്യമായ Physique അദ്ദേഹത്തിനുണ്ട്. പക്ഷേ നേരത്തെ പറഞ്ഞ മാനറിസങ്ങളോടുള്ള അമിത പ്രണയം കാരണം പലപ്പൊഴും കഥാപാത്രത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലാൻ അദ്ദേഹത്തിന് കഴിയാതെ പോവുന്നു .

പിന്നെ…
എല്ലാ ആധുനിക സംവിധാനങ്ങളുടെയും അകമ്പടിയോടെ ” 9 ” എന്ന സിനിമയെടുത്ത ജെനൂസ് മുഹമ്മദിനേക്കാൾ ..
വമ്പൻ റെഫറൻസുകളും ,4k resolution ക്യാമറയും ,ഹിമാലയൻ സൗന്ദര്യവും,പുതിയ ടെക്നോളജീകളുമില്ലാതെ 1993ൽ “മണിച്ചിത്രത്താഴ്”എന്ന മാന്ത്രിക സിനിമ നമുക്ക് സമ്മാനിച്ച ..
നമ്മുടെ ലാലേട്ടനും, ശോഭനയ്ക്കും,സുരേഷ് ഗോപിയ്ക്കും ,ഇന്നെസന്റിനും മറ്റനവധി കലാകാരൻമാർക്കും കഴിവു തെളിയിക്കാൻ ഒരു ഗംഭീര platform കൊടുത്ത…
Dual Personality യും Bipolar Disorder റുമൊക്കെ പുതുമയൊടെ മലയാളികൾക് പരിചയപ്പെടുത്തിയ “Fazil” സാറിനെ Christopher Nolan എന്ന് വിളിയ്ക്കാനാണ് എനിയ്ക്ക് കൂടുതൽ ഇഷ്ടം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s