ഉറക്കം

രാത്രികളോട് എനിയ്ക്ക് പ്രണയമാണ്. രാത്രി എനിയ്ക്ക് ഉറക്കം വരില്ല… ഉണർന്നിരിക്കാനാണിഷ്ടം.കുറെ വായിക്കണം, എഴുതണം.. സിനിമ കാണണം. പക്ഷെ പിറ്റേന്ന് വൈകി എഴുന്നേൽക്കുമ്പോൾ സങ്കടം വരും. ഒരു ദിവത്തിലെ പകുതി സമയം ഉറങ്ങി കളഞ്ഞതിൽ പശ്ചാത്തപിച്ചാണ് ഓരോ ദിവസവും തുടങ്ങുന്നത്. ദേഹം വേദനിക്കുമ്പോൾ തോന്നും സമയത്ത് ഉറങ്ങാഞ്ഞിട്ടാണെന്ന്. മടി പിടിക്കുമ്പോൾ തോന്നും ഉറക്കപിശകിന്റെയാണെന്ന്.അങ്ങനെ ഞാൻ നേരത്തെ കിടന്നുറങ്ങാൻ തീരുമാനിയ്ക്കും. നേരത്തെ അത്താഴം കഴിക്കും. നേരത്തെ പോയി കിടക്കും. എന്നാലും ഉറക്കം വരില്ല. കാണാൻ ആഗ്രഹമുള്ള സിനിമകൾ മനസ്സിൽ മിന്നി […]

Read More ഉറക്കം

the great indian kitchen

Spoiler Alert 1 . സിനിമ കണ്ടപ്പോൾ lag തോന്നിയോ?അടുക്കളയും, പാത്രങ്ങളും, എച്ചിലും ,അഴുകിയ ചാക്കും, മുഷിഞ്ഞ തുണിയുമൊക്കെ തുടർച്ചയായി കാണുമ്പോൾ മടുപ്പു തോന്നിയെങ്കിൽ കാലങ്ങളായി ഈ അടിമപ്പണികൾ ചെയ്തുകൊണ്ടിരിക്കുന്ന ഒരു മനുഷ്യ വർഗത്തെ പറ്റി ആലോചിച്ചു നോക്കുക .എത്രയോ നൂറ്റാണ്ടുകളായി ഭക്ഷണം ഉണ്ടാക്കിയും, വീട് വൃത്തിയാക്കിയും ,മുറ്റമടിച്ചും, തുണിയലക്കിയും ,പാത്രം കഴുകിയും അവർക്കുണ്ടായിട്ടുള്ള ആവർത്തന വിരസതയെ പറ്റി ചിന്തിച്ചു നോക്കുക . സിനിമ കാണുമ്പോൾ തോന്നുന്ന lag സൂചിപ്പിക്കുന്നതും അത് തന്നെയാണ് .ഒരു മണിക്കൂർ 40 […]

Read More the great indian kitchen

Chola : Sanal Kumar Sashidharan

ചോലയുടെ ഒഴുക്ക് ജാനകിയിലേയ്ക്കാണ്. മറ്റ് കഥാപാത്രങ്ങൾക്ക് പേരുകൾ പോലുമില്ല.നമുക്കവർ ജാനകിയുടെ കാമുകനും അവന്റെ ആശാനുമാണ് . ഇത്തരം സ്ത്രീപക്ഷ വാദങ്ങൾ സിനിമകളിൽ മാത്രം ഒതുങ്ങി പോകുന്നത് എന്ത് കൊണ്ടാണ് ? വിഷലിപ്തമായ പുരുഷാധിപത്യം അഥവാ Toxic masculinity .സിനിമയുടെ പ്രധാന പ്രമേയവും അത് തന്നെ.ജാനുവും കാമുകനും നഗരം കാണാൻ പോവാൻ തീരുമാനിയ്ക്കുന്നു. വെളുപ്പിന് ഇറങ്ങി വൈകിട്ട് തിരിച്ചെത്താമെന്ന ധാരണയിൽ യാത്ര തുടങ്ങുന്നു.നഗരം കാണാനുള്ള കൊതിയുണ്ടെങ്കിലും അപരിചിതനായ ഒരാൾ ഒപ്പമുള്ളത് അവളെ അസ്വസ്ഥയാക്കുന്നു. കടൽത്തീരവും വലിയ കെട്ടിടങ്ങളും നഗരത്തിന്റെ […]

Read More Chola : Sanal Kumar Sashidharan

Kappela , malayalam movie !!!

ഡയറക്ടർ മുസ്തഫ ഒരു ഇടുങ്ങിയ ചിന്താഗതിക്കാരനാണെന്ന് തോന്നിയില്ല.പക്ഷേ കുറേക്കൂടി വിശാലമായി ചിന്തിക്കുന്നത് നല്ലതായിരിക്കും എന്ന് തൊന്നി.നഗ്ന ചിത്രങ്ങളും സ്വകാര്യ വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് എത്രയോ പെൺകുട്ടികൾ ആത്മഹത്യ ചെയ്ത നാടാണ് നമ്മുടേത്.അതിലേക്ക് നയിക്കുന്ന പ്രണയക്കുരുക്കും അതിൽ നിന്നുമുള്ള അതിജീവനവുമൊക്കെ ഒരു സിനിമയുടെ പ്രമേയമാവുന്നതിൽ തെറ്റില്ല. രക്ഷിയ്ക്കാൻ വന്നത് ആണായി പോയെന്നോ സ്ത്രീ ശാക്തീകരണത്തിന് കോട്ടം തട്ടിയെന്നോ കരുതുന്നുമില്ല.ബാധിയ്ക്കപ്പെടുന്നത് സ്ത്രീയോ പുരുഷനോ ആകട്ടെ .ഒരപകടമോ ഒരസുഖമോ ഒഴിവാക്കാൻ കഴിയുന്നതിന് പരിധിയുണ്ട്. സാഹചര്യങ്ങൾ മാറ്റാൻ കഴിഞ്ഞെന്ന് വരില്ല.പക്ഷേ കാഴ്ചപ്പാടുകൾ […]

Read More Kappela , malayalam movie !!!

ഉന്മാദിയുടെ മരണം , Sanal Kumar Sashidharan

“സ്വപ്നമെന്ന നിരോധിയ്ക്കപ്പെട്ട ലഹരി വിടരുകയും പടരുകയും ചെയ്യുന്ന മാന്ത്രിക താഴ്‌വര ഇന്നാട്ടിലെവിടെയോ ഒളിച്ചിരിപ്പുണ്ടായിരുന്നെന്ന് പിൽക്കാല ഗവേഷകർ ഗുഹാചിത്രങ്ങൾ നോക്കി വിളിച്ച് പറഞ്ഞു.പാടാനും പറയാനും കഴിയാത്ത സ്വപ്നങ്ങളുടെ പ്രാകരൂപങ്ങൾ ഇരുട്ട് നിറഞ്ഞ വനാന്തരങ്ങളിലെ പാറകളിൽ ചോരപ്പാടുകൾ പോലെ തെളിഞ്ഞു കിടന്നു.വായനകൾക്കും വ്യാഖ്യാനങ്ങൾക്കും വഴങ്ങാതെ അവ സംസ്കാരങ്ങളെ നോക്കി പുഞ്ചിരിച്ചു കൊണ്ടേയിരുന്നു “ മനുഷ്യനാൽ സൃഷ്ടിക്കപ്പെട്ട സദാചാര ബോധത്തിന് ഇരുപത്തൊന്നാം നൂറ്റാണ്ടിലും കാവൽക്കാർ ഏറെയുണ്ടെന്നത് അത്ഭുതമാണ്.അക്രമം കാണിച്ചും അനുസരിപ്പിച്ചും അടുത്ത തലമുറയ്ക്ക് പകർന്ന് കൊടുത്തും അവർ അതിനെ നല്ലവണ്ണം കാത്ത് […]

Read More ഉന്മാദിയുടെ മരണം , Sanal Kumar Sashidharan

Satyajith Ray Short Film : ‘Two’

“#Two” is a black and white short film directed by ‘#Satyajit #Ray‘. The film is made without any dialogue and it unfolds endeavours of a back and forth competition between two kids by exhibiting their toys.The movie begins with a rich kid amusing himself with his expensive toys and making himself comfortable with exorbitant soft drinks […]

Read More Satyajith Ray Short Film : ‘Two’

Ishque♥️

ഇഷ്ക്♥️ SPOILER ALERT ഉറപ്പായും കണ്ടിരിയ്ക്കേണ്ട സിനിമ. വസുധയുടേയും സച്ചിയുടേയും പ്രണയത്തിലൂടെയാണ് കഥ പറഞ്ഞു തുടങ്ങുന്നത്. കോളേജിൽ പഠിയ്ക്കുന്നകാലത്തെ പ്രണയം.ഇനി നമ്മൾ കുഞ്ഞുങ്ങളല്ലെന്ന് തിരിച്ചറിയുന്ന പ്രായമാണ് , വളർന്നവരും വളർച്ച മുരടിച്ചവരും വളർന്നെന്ന് സ്വയം കരുതുന്ന പ്രായവും.ചെറുപ്പത്തിന്റെ നിഷ്കളങ്കതയും ആവേശവുമുള്ള കമിതാക്കളെ ഒട്ടും ഫിൽമിയായി തോന്നാതെ അവതരിപ്പിച്ചിട്ടുണ്ട്. ജീവിതത്തിലാദ്യമായി ഒരുമിച്ചൊരു നൈറ്റ് റൈഡിനു പോവാനവർ തീരുമാനിയ്ക്കുന്നു. അതിന്റെ ആകാംക്ഷയും പേടിയും രണ്ടുപേർക്കുമുണ്ട്.ഹോസ്റ്റലിൽ വിളിച്ച് കള്ളം പറയുന്ന സീനൊക്കെ വളരെ റിയലിസ്റ്റിക്കായി തോന്നി. ഇവരുടെ സ്വകാര്യതയിലേയ്ക്ക് എത്തി നോക്കുന്ന […]

Read More Ishque♥️

SUPER DELUXE..An experience

#SuperDeluxe #Detailanalysis #spolieralert There are four stories in the movie. 1. Shilpa -Raaskutty 2. Leela -Arputham 3. The three teenage boys 4. Vaembu –Mugil Manickam who eloped years back is coming back home to see his son . Raaskutty , Jyothi and the whole family is eagerly waiting for him .Love ,pain , hope ..all in air […]

Read More SUPER DELUXE..An experience

“ഷമ്മി” യെന്ന കഥാപാത്രം “Personality Disorder” എന്ന രോഗത്തിനടിമയാവാം എന്ന ഒരു ഡോക്ടറുടെ കുറിപ്പ് വായിച്ചപ്പോൾ എന്റെ മനസ്സിൽ തോന്നിയ കാര്യങ്ങൾ താഴെ കുറിയ്ക്കുന്നു!!!

വളരെ ചുരുക്കം രംഗങ്ങളിലാണെൻകിലും ഷമ്മിയെ ഒരു മാനസിക വൈകല്യമുള്ള ആളായി ചിത്രീകരിച്ചത് കുമ്പളങ്ങി ടീമിന്റെ ചുരുങ്ങിയ അപാകതകളിലൊന്നായാണ് എനിയ്ക്ക് തോന്നുന്നത് . ബാല്യകാലത്തിലെ ആഖാതങ്ങളാൽ സൈക്കോപാത്തായ ഒരാളാണോ ഷമ്മി ? അറിഞ്ഞും അറിയാതെയും “Male chauvinism” എന്ന വിഷം ..പല അളവുകളിലായി ഉള്ളിൽ പേറുന്ന, ഒരു ടിപ്പിക്കൽ ആണിന്റെയുള്ളിൽ അവൻ പൊലുമറിയാതെ ഉറങ്ങികിടക്കുന്ന insecurity യുടെ പ്രതീകമാണ് ഷമ്മി. ഭൂരിഭാഗം ആണുങ്ങളുടെയുള്ളിലും ഒരു ഷമ്മിയുണ്ട് .ആത്മവിശ്വാസക്കുറവാണ് അവന്റെ വൈകല്യം.ആത്മവിശ്വാസം കുറയുന്തോറും ഷമ്മി വയലന്റ് ആയിക്കൊണ്ടിരിയ്ക്കും. “മോളേ” എന്നു […]

Read More “ഷമ്മി” യെന്ന കഥാപാത്രം “Personality Disorder” എന്ന രോഗത്തിനടിമയാവാം എന്ന ഒരു ഡോക്ടറുടെ കുറിപ്പ് വായിച്ചപ്പോൾ എന്റെ മനസ്സിൽ തോന്നിയ കാര്യങ്ങൾ താഴെ കുറിയ്ക്കുന്നു!!!

Nine !!! മലയാളം മൂവി റിവ്യൂ

അന്യഗ്രഹത്തിൽ നിന്നൊരു വാൽ നക്ഷത്രം ഭൂമിയെ കടന്നുപോകുന്നു.അതിന്റെ കാന്തികതരംഗങ്ങൾ കാരണം ഭൂമിയിലെ ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം നിശ്ചലമാകുന്നു.ഫോണും വൈദ്യുതി ഉപകരണങ്ങളുമൊന്നുമില്ലാതെ 9 ദിവസങ്ങൾ. ഇതിനെ പറ്റി വിശദമായൊരു ഫീച്ചർ തയ്യാറാക്കാനായി ആസ്ട്രോ ഫിസിസ്റ്റായ ആൽബേർട്ട് തന്റെ മകൻ ആദത്തോടും മറ്റു ടീം മേറ്റ്സിനോടുമൊപ്പം ഹിമാലയത്തിലേയ്ക്ക് പൊകുന്നു . എന്തായിരിയ്ക്കും ഈ സിനിമയിലൂടെ അവർ പറയാനാഗ്രഹിക്കുന്നത്?ശരിയ്ക്കുമുള്ള purpose എന്തായിരിയ്ക്കും ? പ്രളയം വെല്ലുവിളിച്ചപ്പോൾ ജാതിയും മതവും രാഷ്ട്രീയവുമൊക്കെ മറന്നു നമ്മൾ ഒറ്റക്കെട്ടായി പൊരുതിയില്ലെ !! ഗുരുതരമായതും ഭയപ്പെടുത്തുന്നതുമായ ഒരു പ്രശ്നത്തെ […]

Read More Nine !!! മലയാളം മൂവി റിവ്യൂ